ഭിന്നശേഷിക്കാര്‍ക്ക് പ്രകൃതി ദുരന്ത ബോധവത്കരണ ക്ലാസ്സ് ; അധ്യാപകനായി റോബോട്ട്

ദുബായ്: ഭിന്നശേഷിക്കാരായവര്‍ക്ക് പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി.

എന്നാല്‍ ഇതിലെ ഏറ്റവും വലിയ സവിശേഷത സുരക്ഷയെക്കുറിച്ചുള്ള ശില്പശാല നയിച്ചത് യന്ത്ര മനുഷ്യനാണെന്നതാണ്.

ഭൂകമ്പം ഉണ്ടാകുമ്പോളും അതിനു ശേഷവും പാലിക്കേണ്ട സുരക്ഷാ രീതികളും മുന്‍കരുതലുകളുമാണ് ശില്പശാലയില്‍ അവതരിപ്പിച്ചത്.

ഭിന്നശേഷിക്കാര്‍ക്കിടയില്‍ സുരക്ഷയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കാനും, ഭൂകമ്പത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്മാര്‍ട്ട് ആപ്പുകള്‍ വഴി പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥ മാറ്റത്തെക്കുറിച്ചും മുന്നറിയിപ്പുകളും സുരക്ഷാ നിര്‍ദേശങ്ങളും നല്‍കുന്ന സംവിധാനം മുനിസിപ്പാലിറ്റി നടപ്പാക്കിവരികയാണ്.

ഇതിന്റെ ഭാഗമായിട്ടാണ് റോബോട്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടക്കമുള്ള സാങ്കേതികതകള്‍ ഉപയോഗിച്ച് ശില്പശാല സംഘടിപ്പിച്ചത്.

Top