ജൂണ്‍ 1 മുതല്‍ ദുബായ് മെട്രോ റൂട്ട്  2020ല്‍ 2 പുതിയ സ്റ്റേഷനുകള്‍ കൂടി

ദുബായ്:  ജൂണ്‍ 1 മുതല്‍ ദുബായ് മെട്രോയുടെ റൂട്ട്  2020ല്‍ 2 പുതിയ സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു. ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് സ്റ്റേഷന്‍, എക്സ്പോ 2020 സ്റ്റേഷന്‍ എന്നിവയാണ് മെട്രോയുടെ റെഡ് ലൈനില്‍ പുതുതായി പ്രവര്‍ത്തന സജ്ജമായത്. ഇതോടെ അല്‍ റാഷിദിയ്യ സ്റ്റേഷനില്‍ നിന്ന് എക്സ്പോ 2020 സ്റ്റേഷനിലേക്ക് നേരിട്ടുള്ള ട്രെയിന്‍ യാത്ര സാധ്യമാവും.

ദുബായ് എക്സ്പോ 2020 ആരംഭിക്കുന്ന ഒക്ടോബര്‍ വരെ ദക്ഷിണ ദുബായിലെ എക്‌സ്‌പോ സൈറ്റിലേക്ക് പ്രത്യേക പാസ് അനുവദിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് മാത്രമേ ഈ 2 പുതിയ സ്റ്റേഷനുകള്‍ വഴി യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ എന്ന് ദുബായ് റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മതാര്‍ മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. എക്‌സ്‌പോ ആരംഭിക്കുന്നതോടെ പൊതു ജനങ്ങള്‍ക്കും യാത്രക്കായി തുറന്നുകൊടുക്കും.

Top