ദുബായില്‍ മെട്രോ ഓടി തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷം ; 2020ല്‍ 11,500 കോടി ദിര്‍ഹം വരുമാനമാണ് പ്രതീക്ഷ

ദുബായ്: ദുബായ് നഗരത്തിന്റെ അഭിമാനമായി ദുബായ് മെട്രോ മാറിയിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2009 സെപ്റ്റംബര്‍ ഒന്‍പതിനാണ് റെഡ്, ഗ്രീന്‍ ലൈനുകളിലൂടെ ദുബായ് മെട്രോ ഓടിത്തുടങ്ങിയത്. പ്രതിദിനം ആറ് ലക്ഷത്തോളം ആളുകളാണ് ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നത്.

2016 വരെയുള്ള കണക്കുകള്‍ പ്രകാരം 6,600 കോടി ദിര്‍ഹമാണ് ദുബായിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ദുബായ് മെട്രോ നല്‍കുന്ന സംഭാവന. 2020ഓടെ 11,500 കോടി ദിര്‍ഹമായും 2030 ആകുമ്പോഴേക്കും 23,400 കോടി ദിര്‍ഹമായും വരുമാനം ഉയരുമെന്നാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഹെന്‍ലി ബിസിനസ് സ്‌കൂളുമായി ചേര്‍ന്ന് ദുബായ് മെട്രോയെക്കുറിച്ച് സാമ്പത്തിക സാമൂഹിക തലത്തില്‍ നടത്തിയ വിശദമായ പഠനത്തില്‍ പറയുന്നത്.

10000 കോടി ദിര്‍ഹമാണ് റോഡുകള്‍ക്കും ഗതാഗതസൗകര്യ വികസനത്തിനുമായി ദുബായ് ഗവണ്‍മെന്റ്‌ ചെലവഴിച്ചിരിക്കുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.

Top