ദുബൈ മെട്രോ, ട്രാം സർവീസുകളുടെ നടത്തിപ്പ്‌ പുതിയ കമ്പനിക്ക്

ദുബൈ മെട്രോ, ട്രാം സർവീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക്. അടുത്ത പതിനഞ്ച് വർഷത്തേക്കാണ് കരാർ. ഫ്രഞ്ച്, ജാപ്പനീസ് കൺസോർഷ്യം കമ്പനിക്കാണ് ചുമതല നൽകിയതെന്ന് ദുബൈ ആർ.ടി.എ അധികൃതർ വെളിപ്പെടുത്തി.

കിയോലിസ്, മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് എഞ്ചിനീയറിംഗ്, മിത്സുബിഷി കോർപ്പറേഷൻ എന്നീ മൂന്ന് കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ് കരാർ നൽകിയത്. പ്രതിവർഷം ഏകദേശം 522 ദശലക്ഷം ദിർഹമാണ് കരാർ പ്രകാരമുള്ള ചെലവ്.

റെയിൽ പ്രവർത്തനം, പരിപാലനം എന്നിവയിൽ മികവ് പുലർത്തുന്ന നാല് കൺസോർഷ്യങ്ങളാണ് ടെണ്ടറിൽ പങ്കെടുത്തത്. മികച്ച സാങ്കേതിക, സാമ്പത്തിക നിർദേശങ്ങൾ സമർപ്പിച്ചതിനെ തുടർന്നാണ് ഫ്രഞ്ച്-ജാപ്പനീസ് കൺസോർഷ്യത്തിന് കരാർ കൈമാറിയത്.

യു.കെ ആസ്ഥാനമായുള്ള സെർകോ ഗ്രൂപ്പ് കമ്പനിക്കായിരുന്നു ഇതുവരെ ചുമതല. തുടക്കത്തിൽ 10 വർഷത്തെ കരാർ ആയിരുന്നു സെർകോക്ക്. പിന്നീട് 2019 സെപ്റ്റംബറിൽ കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു

Top