ഉത്തര്‍പ്രദേശില്‍ വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍ ; പ്രതി പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രവാസി ഇന്ത്യക്കാന്റെ ഭാര്യയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്റെ ഭാര്യ അസംഖര്‍ സ്വദേശിയായ നൂറാന്‍(40), മകള്‍ ഖസല(18) എന്നിവരെയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വഴിപോക്കരാണ് മൃതദേഹം കണ്ടത്.

പ്രതിയായ അസംഗഢ് സ്വദേശിയായ ശുഭം വിശ്വകര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് നേരത്തെ മകളായ ഖസലയെ ഇഷ്ടമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളില്‍നിന്നും അകലാന്‍ ശ്രമിച്ചു. ഇതില്‍ വൈരാഗ്യം പൂണ്ട ഇയാള്‍ അമ്മയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, മരണവിവരമറിഞ്ഞ് നിസാര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്‌.

Top