ദുബൈയിലെ രാജകുടുംബത്തെ വഞ്ചിച്ചു; ഇന്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

arrest

ദുബൈ: രാജകുടുംബത്തെ വഞ്ചിച്ച ഇന്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ദുബൈയിലെ ഒരു രാജകുടുംബാംഗത്തെ വഞ്ചിച്ചതിനാണ് മഹാരാഷ്ട്ര നാസിക്കിലെ ക്ഷേത്ര പുരോഹിതന്‍ അറസ്റ്റിലായത്. വ്യാപാര പങ്കാളിത്തത്തിന്റെ പേരിലാണ് ഇയാള്‍ രാജകുടുംബത്തെ വഞ്ചിച്ചത്.

ദുബൈയിലെ രാജകുടുംബാംഗത്തിന്റെ പേര് ദുരുപയോഗം ചെയ്ത് യുഎഇയില്‍നിന്ന് പണം സമാഹരിച്ചു എന്നാണ് ഇയാളുടെ പേരിലുള്ള കേസ്. മാര്‍ച്ച് ഏഴിന് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദുബൈ പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. സ്റ്റേഷനിലെത്തിച്ച പുരോഹിതനെ പിന്നീട് ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു

Top