ലോകത്തിലെ ഏറ്റവും വലിയ ജിഗ്സോ പസ്സില്‍ ഒരുക്കി ഗിന്നസ് റെക്കോര്‍ഡുമായി ദുബായ്

dubai

ദുബായ്: പുതിയ ഗിന്നസ് റെക്കോര്‍ഡുമായി ദുബായ്. ലോകത്തിലെ ഏറ്റവും വലിയ ജിഗ്സോ പസ്സില്‍ ഒരുക്കിയാണ് ദുബായ് മറ്റൊരു ഗിന്നസ് റെക്കോര്‍ഡ്‌ നേടിയത്.

മരം കൊണ്ടുള്ള 12,000 ജിഗ്സോ കഷ്ണങ്ങള്‍ ചേര്‍ത്ത് വെച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മുഖവും, സായിദ് വര്‍ഷത്തിന്റെ ലോഗോയുമാണ് ഒരുക്കിയത്. ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററാണ് (ഡി.എം.സി.സി.) അപ്ടൗണ്‍ ദുബായ് ഡിസ്ട്രിക്ടില്‍ 6,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഈ ജിഗ്സോ തയ്യാറാക്കിയത്.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഗിന്നസ് ഭാരവാഹികള്‍ക്കും മുന്‍പില്‍ ജിഗ്സോയുടെ അവസാന ഭാഗങ്ങള്‍ കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപിതാവിന് ആദരമായി ദുബായ് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.

Top