ദുബായില്‍ അടുത്ത മാസം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നു

ദുബായ്: രാജ്യത്ത് അടുത്ത മാസം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാകും. ഫെബ്രുവരി മാസത്തെ ഇന്ധനവില സംബന്ധിച്ച വിവരം ഊര്‍ജമന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്.

അഞ്ചു ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. ഇതനുസരിച്ച് പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നു.

സ്‌പെഷ്യല്‍ 95ന്റെ വില 2.25 ദിര്‍ഹമാകും. ജനുവരിയില്‍ സ്‌പെഷ്യല്‍ 95ന്റെ നിരക്ക് 2.12 ദിര്‍ഹമായിരുന്നു. ലിറ്ററിന് 2.05 ദിര്‍ഹമായിരുന്ന ഇ പ്ലസ് 91ന്റെ വില 2.17 ദിര്‍ഹമായി ഉയരും. ഡീസല്‍ വിലയും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്കനുസരിച്ച് കൂടിയിട്ടുണ്ട്. ലിറ്ററിന് 2.33 ദിര്‍ഹമായിരുന്ന ഡീസലിന്റെ വില 2.49 ദിര്‍ഹമായും കൂടി.

Top