ദുബായില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണെന്ന വ്യാജേന പണത്തട്ടിപ്പ്

robbery

ദുബായ്: ദുബായ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ ചെയ്ത് നടത്തുന്ന പണത്തട്ടിപ്പിനെ കുറിച്ച് ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

ദുബായ് റെസിഡന്‍സി ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറല്‍ ഡയറക്ടറേറ്റിന്റെ (ജി.ഡി.ആര്‍.എഫ്.എ) വ്യാജമായി സൃഷ്ടിച്ച നമ്പറുകളില്‍ നിന്ന് വിളിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം.

ജി.ഡി.ആര്‍.എഫ്.എയുടെ നമ്പര്‍ തന്നെയാണോ ഇതെന്നറിയുവാന്‍ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റ് പരിശോധിക്കുമ്പോള്‍ അതേ നമ്പര്‍ തന്നെ കാണുന്നതു കൊണ്ടാണ് പലരും തട്ടിപ്പില്‍ അകപ്പെട്ടിരിക്കുന്നത്. 1000 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ പലരില്‍ നിന്നുമായി തട്ടിയെടുത്തിട്ടുണ്ട്. ഡിസംബറില്‍ ഇത്തരത്തില്‍ ഇന്ത്യക്കാരില്‍ നിന്ന് 1800 ദിര്‍ഹത്തോളം തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്.

Top