മുതലെടുപ്പ് ഇവിടെയും; വിമാനയാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് കമ്പനികള്‍

airplane

തിരുവനന്തപുരം: വിമാനയാത്രാ നിരക്കില്‍ വര്‍ധനവ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബലി പെരുന്നാള്‍, ഓണം അവധികളും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്താണ് ഇത്തരത്തില്‍ നിരക്ക് വര്‍ധനവ്.

കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ നിരക്ക് അമിതമായി വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്.

അതേസമയം, കൊച്ചി നാവിക വിമാനത്താളത്തില്‍ നിന്ന് ഏതാനും ഫ്‌ളൈറ്റുകള്‍ മാത്രമാണ് ഉള്ളതെങ്കിലും ഇവയിലെല്ലാം വളരെയധികം തിരക്കാണ് അനുഭവപ്പെടുന്നത്. ബംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും മാത്രമാണ് കഴിഞ്ഞ ദിവസം സര്‍വ്വീസ് ഉണ്ടായിരുന്നത്.

കോഴിക്കോട് വിമാനത്താവളം വഴി പല ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കും ടിക്കറ്റ് കിട്ടാനില്ല. ബുധനാഴ്ച പെരുന്നാള്‍ ആയതിനാല്‍ വ്യാഴാഴ്ച മുതല്‍ വന്‍നിരക്ക് നല്‍കിയാല്‍ മാത്രമായിരിക്കും ടിക്കറ്റ് കിട്ടുകയുള്ളൂ.

Top