ഫുജൈറയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു

fire

ദുബായ്: ഫുജൈറയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചു. ഫുജൈറ റോള്‍ ദാനയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളാണ് പുക മൂലം ശ്വാസം മുട്ടി മരിച്ചത്. അഞ്ച് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളും, മൂന്നു പെണ്‍കുട്ടികളുമാണ് മരിച്ചത്.

കുട്ടികളുടെ മാതാവാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Top