ചേരിതിരിവും നിയന്ത്രണവും; ദുബായ് എക്സ്പോയിലെ ദാവീദ് പ്രതിമ വിവാദത്തില്‍

ദുബായ്: ദുബായില്‍ നടക്കുന്ന ലോക മേളയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇറ്റാലിയന്‍ പവലിയനിലെ, മൈക്കലാഞ്ചലോയുടെ ദാവീദിന്റെ ത്രിമാന പകര്‍പ്പ്. പുരികം ഉയര്‍ത്തിയുള്ള ആ നോട്ടം ആരെയും ആകര്‍ഷിക്കും. എന്നാല്‍ പവലിയനില്‍ പര്യടനം നടത്തുമ്പോള്‍, മിക്ക സന്ദര്‍ശകര്‍ക്കും കാണാന്‍ കഴിയുക ഡേവിഡിന്റെ തല മാത്രമാണ്. വി.ഐ.പികള്‍ക്ക് മാത്രമേ പ്രതിമ അടിമുടി കാണാന്‍ കഴിയൂ.

യഥാര്‍ത്ഥ ദാവീദ് നഗ്നനാണ്. പരിമിതമായ കാഴ്ച സെന്‍സര്‍ഷിപ്പിന്റെ ഒരു രൂപമായി വിലയിരുത്തപ്പെടുന്നു. എക്സ്പോയിലേത് ഒരു കലാപരമായ ആവിഷ്‌കാരമാണെന്ന അഭിപ്രായമാണ് ചിലര്‍ക്ക്.

സമ്പന്നര്‍ക്കും വലിയവര്‍ക്കും കാണാന്‍ കഴിയുന്നതും സാധാരണക്കാര്‍ക്ക് കാണാന്‍ കഴിയുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാകരുതെന്ന് റോം അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ മധ്യകാല, നവോത്ഥാന പഠനങ്ങള്‍ പഠിപ്പിക്കുന്ന പ്രൊഫസര്‍ പോള്‍ ഗ്വിന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ 3 ഡി പ്രിന്ററുകളിലൊന്ന് കൊണ്ട് നിര്‍മ്മിച്ചതാണ് ദാവീദ് പ്രതിമ. ഇതിനായി ഇറ്റാലിയന്‍ വിദഗ്ധരുടെ ഒരു സംഘം 40 മണിക്കൂര്‍ ഡിജിറ്റല്‍ സ്‌കാനിംഗ് എടുത്തു. പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്നുള്ള ഫിലമെന്റുകള്‍, റെസിന്‍-മാര്‍ബിള്‍ പൊടി മിശ്രിതം എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

Top