എക്‌സ്‌പോ 2020ന് ചൈനീസ് സംരംഭകരുടെ സഹകരണം ശക്തമാക്കുന്നു

ദുബായ്: ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020 മായി ചൈനീസ് സംരംഭകരുടെ സഹകരണം ശക്തമാക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് എക്‌സ്‌പോ 2020 മായി ചൈന-അറബ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കമ്മിറ്റി ഒപ്പുവെച്ചു.

ഷാംഗ്ഹായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പിന്തുണയോടെയുള്ള സന്നദ്ധ സംഘടനയാണ് ചൈന- അറബ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കമ്മിറ്റി. ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ നിക്ഷേപ പദ്ധതിയായ ബെല്‍റ്റ് റോഡ് പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവര്‍ ശ്രദ്ധ വെയ്ക്കുന്നത്. ബെല്‍റ്റ് റോഡ് പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് വേണ്ടി ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ചൈന-അറബ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ കമ്മിറ്റി മുന്‍ഗണന നല്‍കുന്നത്.

Top