സന്ദര്‍ശക വീസ വ്യവസ്ഥകള്‍ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍

ദുബായ്: സന്ദര്‍ശക വീസ വ്യവസ്ഥകള്‍ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളില്‍നിന്നും മതിയായ രേഖകള്‍ ഇല്ലാതെ ഒട്ടേറെ പേര്‍ ദുബായില്‍ എത്തുന്നുണ്ട്. മടക്കയാത്രാ ടിക്കറ്റില്ലാതെ എത്തുന്നവരുടെ ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ പല യാത്രക്കാരെയും നാട്ടിലെ വിമാനത്താവളങ്ങളില്‍ തന്നെ തടഞ്ഞു. സന്ദര്‍ശക വീസയില്‍ എത്തി ജോലി ലഭിക്കാത്തവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മടങ്ങുന്നത് ഒഴിവാക്കാന്‍ കൂടിയാണ് നിയമം കര്‍ശനമാക്കിയത്.

കഴിഞ്ഞദിവസം കേരളത്തില്‍ നിന്നുള്‍പ്പെടെ എത്തിയ 200 യാത്രക്കാരെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ഇവരില്‍ 45 പേര്‍ക്കു മാത്രമാണ് പുറത്തിറങ്ങാനായതെന്നും ബാക്കിയുള്ളവരെ മടക്കിയയച്ചെന്നും ഇന്ത്യന്‍ കോണ്‍സല്‍ നീരജ് അഗര്‍വാള്‍ വ്യക്തമാക്കി.

Top