സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു.

നിയന്ത്രിത സര്‍വ്വീസുകളാണു നടത്തുന്നതെന്നും യുഎഇ സന്ദര്‍ശിക്കാന്‍ എത്തിയവരെയും താമസക്കാരെയുമാണ് വിമാനത്തില്‍ അയയ്ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ക് അഹമ്മദ് ബിന്‍ സയിദ് അല്‍മക്തൂം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി സര്‍വ്വീസ് തുടങ്ങുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വ്വീസുകള്‍. എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും.

Top