ദുബായില്‍ കേക്കില്‍ തീര്‍ത്ത മണവാട്ടി കൗതുകമാകുന്നു ; വില മില്യന്‍ ഡോളര്‍

BRIDE-DUBAII

ദുബായ്: ദുബായില്‍ കേക്കില്‍ തീര്‍ത്ത മധുരമുള്ള മണവാട്ടി ഏവര്‍ക്കും കൗതുകമാവുകയാണ്. എന്നാല്‍ ഇതിന്റെ വില ഒരല്പം കൂടുതലാണ്, മില്യന്‍ ഡോളറോളമാണ് ഈ കേക്കിന്റെ വില. ദുബായ് ബ്രൈഡ് പ്രദര്‍ശനത്തിലാണ് കേക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.

കേക്കിമണവാട്ടി കേക്കിന് ഇത്രയധികം വില വര്‍ധിക്കുവാന്‍ കാരമം മറ്റൊന്നുമല്ല, ഇതിന്‍ വിലയേറിയ അഞ്ചു രത്‌നങ്ങളാണുള്ളത്. ദുബായ് ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് കാണികളെ ആകര്‍ഷിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ ഡെബ്ബി വിന്‍ഹാമാണ് കേക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ആയിരം മുട്ടകള്‍ ചേര്‍ത്ത് നിര്‍മിച്ച മണവാട്ടി കേക്കിന് ഭാരം 120 കിലോയുണ്ട്. കൂടാതെ ഭക്ഷിക്കാവുന്ന മുത്തുകളും പൂക്കളും കേക്കിലുണ്ട്. മണവാട്ടിയെ വാങ്ങാന്‍ ആരും എത്തിയില്ലെങ്കിലും സുരക്ഷാകാരണങ്ങളാല്‍ കേക്ക് നശിപ്പിച്ചുകളയാനാണ് തീരുമാനിച്ചിരിക്കുന്നത്.Related posts

Back to top