ദുബായ് ബസ് അപകടം; തീരാവേദന പടര്‍ത്തി റോഷ്‌നിയുടെ കുറിപ്പ്‌

ദുബായ്: സുഹൃത്തുക്കളില്‍ തീരാവേദ പടര്‍ത്തി ദുബായില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡല്‍ റോഷ്‌നി മൂല്‍ചന്ദനിയുടെ അവസാന ഇന്‍സ്റ്റഗ്രാം കുറിപ്പ്. അപകടം സംഭവിക്കുന്നതിന് മുമ്പ് റോഷ്‌നി പങ്കുവെച്ച ചിത്രത്തില്‍ എഴുതിയ കുറിപ്പാണ് സൂഹൃത്തുക്കളെ കണ്ണീരിലാഴ്ത്തിയത്. ‘വീട്ടിലേക്ക് മടങ്ങാന്‍ സമയമായി’ എന്നാണ് അവര്‍ ചിത്രത്തില്‍ കുറിച്ചിരുന്നത്.

മസ്‌കറ്റില്‍ നിന്നും ദുബായിലേക്കുളള യാത്രക്കിടെയാണ് റോഷ്‌നി അപകടത്തില്‍ പെട്ടത്. ദുബായിലെ ആഡംബര ഹോട്ടലായ പാം ജുമരിയയിലെ മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു 22 കാരിയായ റോഷ്‌നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്ത റോഷ്‌നിക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്‌നിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഈദ് അവധി ആഘോഷിച്ച് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്. അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. നിരവധി പേരാണ് റോഷ്‌നിയുടെ മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.

Top