മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാമതെത്തി വിസ്മയം തീര്‍ക്കുന്ന ദുബായ്

ദുബായ്: വികസന കാര്യത്തില്‍ ദുബായ് നഗരം എന്നും ഒന്നാമത് തന്നെയാണ്.

മിഡില്‍ ഈസ്റ്റിലെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബായ് തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്.

വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഫോര്‍ മിഡില്‍ ഈസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുന്‍നിര വിമാന സര്‍വീസിനും, സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഉള്ളതായിരുന്നു.

എമിറേറ്റ്‌സ് സര്‍വീസ് മുന്‍നിര വിമാന സര്‍വീസിനുള്ള പുരസ്‌കാരം നേടിയപ്പോള്‍, ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പുരസ്‌കാരം നേടിയത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയാണ്.

ദുബായിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

400 ഓളം വിനോദസഞ്ചാര നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ നിരവധി മേഖലകളിലെ പ്രശസ്തര്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

Top