കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അറബ് ടെക്

 

ടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി യുഎഇയിലെ പ്രമുഖ നിര്‍മാണ കമ്പനി അറബ് ടെക്. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതിന് ഓഹരി ഉടമകളുടെ യോഗം അനുമതി നല്‍കിയെന്നാണ് വിവരം.

പതിനായിരത്തിലേറെ തൊഴിലാളികളാണ് കമ്പനിയിലുള്ളത്. നേരത്തെ തന്നെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട സ്ഥാപനമാണ് അറബ് ടെക് . കോവിഡ് വ്യാപനം മൂലം നിര്‍മാണ മേഖലയില്‍ രൂപപ്പെട്ട അനിശ്ചിതത്വം കമ്പനിക്ക് പുതിയ വിനയായി മാറിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിേട്ടഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

 

Top