വനിതാദിനത്തോടനുബന്ധിച്ച് എമിറേറ്റ്‌സിന്റെ സൂപ്പര്‍വുമണ്‍ വിമാനം

emirates

ദുബായ്: അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് ദുബായില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പറന്നുയര്‍ന്ന് എമിറേറ്റ്‌സിന്റെ സൂപ്പര്‍വുമണ്‍ വിമാനം. വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് പറന്നുയര്‍ന്നത്.

എമിറേറ്റ്‌സിന്റെ ഇകെ 225 എയര്‍ബസ് എ380 വിമാനമാണ് ഇത്തരത്തില്‍ സൂപ്പര്‍ വുമണ്‍ വിമാനമായി മാറിയിരിക്കുന്നത്. വിമാനത്തിന്റെ എല്ലാ മേഖലയിലും വനിതകളാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 75 വനിതകളാണ് യാത്രയില്‍ ഉണ്ടായിരുന്നത്.

Top