ഡിഎസ്‌കെ ബെനല്ലി ടിഎന്‍ടി-300 ന്റെ എബിഎസ് വേരിയന്റ് പുറത്തിറക്കി

ന്യൂഡല്‍ഹി: ഡിഎസ്‌കെ ബെനല്ലി ടിഎന്‍ടി-300 ന്റെ എബിഎസ് വേരിയന്റ് പുറത്തിറക്കി.

3.93 ലക്ഷം രൂപയാണ് ഡെല്‍ഹി ഓണ്‍റോഡ് വില.  15,000 രൂപ നല്‍കി കമ്പനി ഡീലര്‍ഷിപ്പുകളില്‍ എബിഎസ് വേരിയന്റ് ബുക്ക് ചെയ്യാം, ഒരാഴ്ച്ചയ്ക്കുള്ളില്‍ ഡെലിവറിയും ചെയ്യും.

37 എച്ച്പി കരുത്തും, 26.5 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന 300 സിസി എന്‍ജിനാണ് ഡിഎസ്‌കെ ബെനല്ലി ടിഎന്‍ടി-300ന്, 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നു.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളാണെങ്കില്‍ പിന്നില്‍ മോണോ ഷോക്ക് അബ്‌സോര്‍ബറാണുള്ളത്.

ഫ്രണ്ടില്‍ ഡുവല്‍ ഡിസ്‌കും പിന്നില്‍ സിങ്കിള്‍ ഡിസ്‌കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും.

125-സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) അല്ലെങ്കില്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്ക് സിസ്റ്റം) നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ വര്‍ഷമാണ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.

റൈഡര്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ടിഎന്‍ടി-300 ന്റെ എബിഎസ് വേരിയന്റ് അവതരിപ്പിച്ചതു കൂടാതെ ഇന്ത്യയിലെ മോഡലുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഡിഎസ്‌കെ ബെനല്ലി.

ഈ വര്‍ഷം തന്നെ രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കും. ലിയോണ്‍സിനോ സ്‌ക്രാംബ്ലര്‍, ടിആര്‍കെ-502 എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

മാത്രമല്ല, 2018 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ 300,400 സിസി മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ട്രെല്ലിസ് ഫ്രെയിമിലും സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനിലുമായിരിക്കും പുതിയ മോട്ടോര്‍സൈക്കിളുകള്‍ വരുന്നത്. ഇന്ത്യയിലായിരിക്കും നിര്‍മ്മാണം.

Top