പിഎസ്എയുടെ പ്രീമിയം കാര്‍ DS 7 ക്രോസ്ബാക്ക് മോഡലിന്റെ പരീക്ഷണ ഓട്ടം പ്യൂഷേ ആരംഭിച്ചു

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള പ്യൂഷേ ഇന്ത്യയിലേക്കെത്തുന്നു. പിഎസ്എയുടെ പ്രീമിയം കാര്‍ ബ്രാന്‍ഡിലെ DS 7 ക്രോസ്ബാക്ക് മോഡലിന്റെ പരീക്ഷണ ഓട്ടം പ്യൂഷേ ആരംഭിച്ചു.

222 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 130 ബിഎച്ച്പി പവറേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 180 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനിലാണ് ഡിഎസ് 7 വിദേശ വിപണിയിലുള്ളത്. ഇതേ എന്‍ജിനാണോ ഇന്ത്യയിലെത്തുകയെന്ന കാര്യം ഉറപ്പായിട്ടില്ല. ഇതിന്റെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പും അടുത്ത വര്‍ഷമെത്തും.

ഡിഎസ് 7 ക്രോസ്ബാക്കിന് പുറമേ പ്യൂഷെ 3008, 2008 എസ്.യു.വി മോഡലുകളും 208 ഹാച്ച്ബാക്കും കമ്പനി ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്നാണ് സൂചന. 80 കോടി രൂപ നല്‍കി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അംബാസിഡറിനെ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത പിഎസ്എ ഗ്രൂപ്പ് പുതിയ രൂപത്തില്‍ ന്യൂജന്‍ അംബാസഡര്‍ മോഡലും ഇന്ത്യയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top