ധ്രുവ് വിക്രം നായകനാകുന്ന ആദിത്യ വര്‍മ്മയിലെ ആദ്യ ഗാനം പുറത്തിറങ്ങി

വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ആദിത്യ വര്‍മ്മയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പാട്ട് പാടിയിരിക്കുന്നതും ധ്രുവ് തന്നെയാണ്. ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വര്‍മ്മ എന്ന പേരില്‍ ആദ്യം ചിത്രം സംവിധാനം ചെയ്തത് ബാല ആയിരുന്നു. എന്നാല്‍ പിന്നീട് സംവിധായകനെ മാറ്റി പുതിയ രീതിയില്‍ സിനിമ സംവിധാനം ചെയ്യുകയായിരുന്നു. ബനിത സന്ധു ആണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Top