മദ്യപാനത്തിനിടെ വാക്ക് തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യപാനത്തിനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയില്‍ ശ്യാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല പ്പെടുത്തിയെതാണ് വിവരം. അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍ പോയ സതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇവര്‍ തമ്മില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വാക്കുതര്‍ക്കമുണ്ടായെന്നാണ് സമീപവാസികള്‍ പറയുന്നത്. മദ്യപിച്ചെത്തിയാല്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ വിവരം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top