മദ്യലഹരിയില്‍ കാറോടിച്ച യുവതിയെ തടഞ്ഞ പൊലീസുകാരന് ആലിംഗനവും ചുംബനവും

കൊല്‍ക്കത്ത: മദ്യലഹരിയില്‍ അലക്ഷ്യമായി കാറോടിച്ചു വന്ന യുവതിയുടെ വാഹനം തടഞ്ഞ പൊലീസുകാരന് യുവതിയുടെ വക ആലിംഗനവും ചുംബനവും.

കൊല്‍ക്കത്തയില്‍ ഈസ്‌റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിനു സമീപമാണ് സംഭവം.

അര്‍ധരാത്രി ഒരാഘോഷ ചടങ്ങ് കഴിഞ്ഞ് മദ്യലഹരിയില്‍ കാറോടിച്ചു വന്ന യുവതിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ ഡിവൈഡറില്‍ തട്ടി നിന്നു.

സഹായിക്കാനെത്തിയ ടാക്‌സി ഡ്രൈവറെ പ്രഹരിച്ച യുവതിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.

യുവതിയെ കൂടാതെ കാറിലുണ്ടായ സ്ത്രീയും പുരുഷനും മദ്യ ലഹരിയിലായിരുന്നു.

പുറത്തിറങ്ങിയ യുവതി പൊലീസുകാരനെ ആലിംഗനം ചെയ്യുകയും തുടരെ ചുംബിക്കുകയുമായിരുന്നു.

അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായത്തോടെ പൊലീസുകാര്‍ യുവതിയെ പിടിച്ചു മാറ്റുകയും മൂന്നു പേരേയും ബിദ്ധന്‍നഗര്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Top