മദ്യപിച്ച് അവശനിലയിലായ മൂന്നു വിദ്യാര്‍ഥികളെ റോഡരികില്‍ കണ്ടെത്തി

liquor policy

കോഴിക്കോട്: മദ്യപിച്ച് അവശരായി മൂന്നു വിദ്യാര്‍ഥികളെ റോഡരികില്‍ കണ്ടെത്തിയതായി പൊലീസ്. ശനിയാഴ്ച വൈകീട്ട് കോഴിക്കോടാണ് സംഭവം. പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെയാണ് വഴിയരികില്‍ കണ്ടെത്തിയത്. അവശനിലയിലായ ഇവരില്‍ ഒരാളെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും, മറ്റു രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തായിരുന്നു കുട്ടികള്‍ കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ കുട്ടികളുടെ സ്ഥിതിമെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് കസബ പൊലീസ് അറിയിച്ചു. കുട്ടികള്‍ എന്ത് മദ്യമാണ് കഴിച്ചത്, ആരാണ് നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. പത്താംതരം ക്ലാസുകള്‍ കഴിഞ്ഞതിന്റെ സന്തോഷം ആഘോഷിക്കാനാണ് കുട്ടികള്‍ മദ്യം കഴിച്ചതെന്നാണ് പറയപ്പെടുന്നത്.

Top