മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യമില്ല

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പ്രതികളെയും ഇന്നലെ 14 ദിവത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

ആര്യന്‍ ഖാന് ആഡംബര കപ്പലില്‍ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യന്‍ഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകള്‍ കണ്ടെത്തിയതായി എന്‍ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കൂടാതെ ചോദ്യം ചെയ്യലില്‍ ലഭിക്കേണ്ട ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.

 

Top