കോളേജ് ഹോസ്റ്റലില്‍ ലഹരി പാര്‍ട്ടി;14 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ താമസിക്കുന്നിടത്ത് നടന്ന ലഹരിപാര്‍ട്ടി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റുചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍വിട്ടു.

കോളേജിലുണ്ടായ അടിപിടിക്കേസിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പോലീസിന്റെ പരിശോധന. ഇരുപതോളം പേരാണ് ഇവിടെയുണ്ടായിരുന്നത്. കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകള്‍ പല രീതിയില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ മുറിയില്‍നിന്ന് കണ്ടെടുത്തു.

കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലും നാട്ടുകാരുമായും സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ മാനേജ്‌മെന്റ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

Top