പുതുവത്സരം ആഘോഷിക്കാന്‍ മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

drowned

കോട്ടയം: പുതുവത്സരം ആഘോഷിക്കാന്‍ മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. അടിമാലി ഇരുട്ടുകാനം പറമുട്ടത്ത് മാത്യുവിന്റെ മകന്‍ നിധിന്‍ (29)ആണ് തടാകത്തില്‍ മുങ്ങി മരിച്ചത്.

വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഇന്നലെ സന്ധ്യയോടെയാണ് അടിമാലി സ്വദേശികളായ അഞ്ചംഗ സംഘം പുതുവത്സരം ആഘോഷിക്കാന്‍ എത്തിയത്. മദ്യലഹരിയില്‍ തടാകത്തില്‍ നീന്തിക്കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിധിന്‍ മുങ്ങിതാഴുന്നത് കൂട്ടുകാര്‍ കണ്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

എന്നാല്‍, പുതുവര്‍ഷം പ്രമാണിച്ച് ഇവിടെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിന്റെയും മറ്റും മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയത്. വിവരമറിഞ്ഞ് ഈരാറ്റുപേട്ട സി.ഐ സി.ജി.സനല്‍കുമാര്‍, മേലുകാവ് എസ്.ഐ സന്ദീപ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Top