മദ്യപിച്ച് വാഹനമോടിച്ച്ഇരുചക്രവാഹനത്തിലിടിച്ചു; സീരിയല്‍ താരം അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയല്‍ താരം ചിത്രലേഖ അറസ്റ്റില്‍. പൂഴി കുന്നില്‍ വച്ചാണ് താരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്.

മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒരു വ്യവസായിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കവടിയാര്‍ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 നായിരുന്നു അപകടം. തിരുവനന്തപുരം അമ്പലമുക്കില്‍ വെച്ചാണ് സംഭവം നടന്നത്.

Top