മദ്യപിച്ച് ലക്ക് കെട്ട് ക്ലാസിലെത്തി അധ്യാപകന്റെ പ്രകടനം, വട്ടം കൂടി വിദ്യാര്‍ഥികള്‍ – വീഡിയോ

കാണ്‍പൂര്‍:  ഗുരുക്കന്മാര്‍ ദൈവസ്ഥാനീയരാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ഭാരതത്തില്‍ മദ്യപിച്ച് ലക്ക് കെട്ട് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ കോമാളിയായി ഒരു അധ്യാപകന്‍.

കാണ്‍പൂരിലെ ബില്‍ഹാരൂരിലുള്ള നിവേദ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് ഈ അപമാനകരമായ സംഭവം നടന്നത്.

ഭയഭക്തി ബഹുമാനത്തോടെ വന്ദിക്കേണ്ട ഗുരുവിന്റെ ലക്കു കെട്ട കിടപ്പ് കണ്ടപ്പോള്‍ ചിരിയടക്കാനാവാതെ വിദ്യാര്‍ഥികള്‍ വട്ടം കൂടി. ചില കുട്ടികള്‍ അയാളുടെ തലയൊന്ന് നേരെ വെക്കാനായി പിടിവലി നടത്തിനോക്കി.

ഇതിനിടെ, മദ്യപിച്ചെത്തിയ അധ്യാപകന്റെ പ്രകടനം ആരോ മൊബൈലില്‍ പകര്‍ത്തി, 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ എഎന്‍ഐ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ വൈറലാവുകയും ചെയ്തു.

അടിച്ചു പൂസായി തലയും കാലുമുറയ്ക്കാതെ ക്ലാസിലെത്തി ഇരുപ്പുറപ്പിച്ച  ഗുരുവിന്റെ മദ്യപിച്ചുള്ള പ്രകടനം ഓരോ ഭാരതീയനും നാണക്കേടുണ്ടാക്കുന്നതാണ് എന്നതില്‍ സംശയമില്ല.

Top