തെലുങ്കാനയില്‍ മദ്യലഹരിയില്‍ ജീവനുള്ള കോഴിയെ കഴിച്ച് യുവാവ് വീഡിയോ വൈറല്‍

ഹൈദരാബാദ് : ഹരിയാനയില്‍ കഴിഞ്ഞ ദിവസമാണ് എട്ടുപേര്‍ചേര്‍ന്ന് ഗര്‍ഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയത്. ഇതിന് പിന്നാലെയാണ് തെലുങ്കാനയില്‍ ഇതിലും വിചിത്രമായ സംഭവം നടന്നത്. തെലുങ്കാനയിലെ മഹാബുബബാദ് ജില്ലയില്‍ മദ്യപാനിയായ ചെറുപ്പക്കാരന്‍ ജീവനുള്ള കോഴിയെ കഴിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. കേശമുദ്രം സ്വദേശിയായ രണ്ട് യുവാക്കള്‍ മദ്യപിച്ച് ചിക്കന്‍ കറി ഉണ്ടാക്കുന്നതിനായി കോഴിയെ വാങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇവര്‍ പാതി വഴി എത്തിയപ്പോള്‍ ക്ഷീണിതരായി ഉറങ്ങിപോവുകയും കുറച്ച് സമയത്തിന് ശേഷം ഇവരിലൊരാള്‍ ഉണരുകയും വിശന്ന് ലക്കുകെട്ടപ്പോള്‍ ജീവനുള്ള കോഴിയെ കീറുകയും തിന്നുകയുമായിരുന്നു.

വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top