drunk woman’s consent for sex is not valid says bombay high court

rape

മുംബൈ: മദ്യലഹരിയില്‍ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം പീഡനക്കേസുകളില്‍ പരിഗണിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി.

സഹപ്രവര്‍ത്തകയെ സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ പ്രതിയായ പുനെ സ്വദേശിയുടെ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ലഹരിക്ക് അടിമയായ സാഹചര്യങ്ങളില്‍ സ്ത്രീയുടെ സമ്മതം ബലാത്സംഗം നടത്തുന്നതിനുള്ള ന്യായീകരണമായി കാണാനാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരിക്കല്ലെങ്കിലും സ്ത്രീ നോ പറഞ്ഞാല്‍ അവള്‍ ലൈംഗികബന്ധത്തിനു സമ്മതമല്ലെന്നു തന്നെയാണ് അര്‍ത്ഥമാവുന്നത്.

എന്നാല്‍, ‘സ്ത്രീയുടെ സമ്മതമില്ലാതെ’ എന്ന നിര്‍വചനത്തിന് വ്യാപകമായ അര്‍ത്ഥങ്ങളാണ് ഉള്ളതെന്നും ജസ്റ്റിസ് മൃദുല ഭട്കറിന്റെ വിധിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 375 വകുപ്പു പ്രകാരം എല്ലാ സാഹചര്യത്തിലും സ്ത്രീയുടെ സമ്മതത്തിന് സാധുതയില്ല. മൗനം പാലിക്കുന്നതോ അനിശ്ചിതാവസ്ഥയോ സമ്മതമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് മൃദുല ഭട്കര്‍ പറയുന്നു.

മാനഭംഗത്തിനിരയായ യുവതി മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് യുവതിയെ സുഹൃത്തിന്റെ ഫല്‍റ്റിലേക്ക് കൊണ്ടുപോയതെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. അതേസമയം അറിഞ്ഞുകൊണ്ടല്ല താന്‍ മദ്യം കഴിച്ചതെന്ന് യുവതി പറഞ്ഞു.

Top