മദ്യ ലഹരിയില്‍ യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്‍ഡന്റിനെ കടിച്ചു; ജാപ്പനീസ് വിമാനം തിരിച്ചിറക്കി

ദ്യ ലഹരിയില്‍ യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്‍ഡന്റിനെ കടിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. യുഎസിലേക്ക് പുറപ്പെട്ട ജാപ്പനീസ് വിമാനമാണ് ടോക്കിയോയില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. ജാപ്പനീസ് എയര്‍ലൈന്‍ ആയ ഓള്‍ നിപ്പോണ്‍ എയര്‍വേസില്‍ ബുധനാഴ്ചയാണ് സംഭവം.

55 കാരനായ അമേരിക്കന്‍ യാത്രക്കാരനാണ് ജീവനക്കാരിയെ അക്രമിച്ചതെന്നാണ് വിവരം. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ജീവനക്കാരിയുടെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം ഹനേഡ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 159 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

തന്റെ പെരുമാറ്റത്തെക്കുറിച്ച് ഓര്‍മയില്ലെന്ന് യാത്രക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജാപ്പനീസ് ബ്രോഡ്കാസ്റ്റര്‍ ടിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ സംഭവമാണ്.

Top