മദ്യലഹരിയില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു; പിതാവ് പൊലീസ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ്‌നാട് സ്വദേശി മുരുകനാണ് ഭാര്യയെ മര്‍ദിച്ച ശേഷം പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. മുരുകനെതിരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.

വെഞ്ഞാറമൂട് അമ്പലമുക്കിലാണ് ക്രൂരസംഭവം നടന്നത്. കുട്ടിയെ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധയമാക്കുമെന്ന് വെഞ്ഞാറമ്മൂട് പോലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പരാതിയില്ലെന്ന് ഭാര്യ പൊലീസിനെ അറിയിച്ചെങ്കിലും ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതി എടുക്കുകയായിരുന്നു. ഇയാളിപ്പോള്‍ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലാണുള്ളത്.

Top