Drunk DU students follow Smriti Irani’s car

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വാഹന വ്യൂഹത്തെ പിന്തുടര്‍ന്നതിന് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്മൃതി ഇറാനിയുടെ പരാതിയെ തുടര്‍ന്നാണ് നാലു യുവാക്കളെ ഡല്‍ഹി ചാണക്യപുരി പൊലീസ് പിടികൂടിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് . 18നും 19നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും ഔദ്യോഗിക വസതിയിലേക്ക് സ്മൃതി ഇറാനി യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു യുവാക്കള്‍ കാറില്‍ പിന്തുടര്‍ന്നത്. തന്നെ ഏതാനും പേര്‍ കാറില്‍ പിന്തുടരുന്നുവെന്ന് സ്മൃതി ഇറാനി തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top