മദ്യപിച്ച് വാഹനമോടിച്ചു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും സ്വകാര്യ ബസ് ഡ്രൈവറും പിടിയില്‍

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ട് KSRTC ബസ് ഡ്രൈവറെയും ഒരു സ്വകാര്യ ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്തു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് കൊച്ചി സിറ്റിയിലെ മുഴുവന്‍ മേഖലകയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

തൃപ്പൂണിത്തുറ വൈക്കം റൂട്ടിലെ ഡ്രൈവര്‍മാരെയും സ്വകാര്യ ബസ് ഡ്രൈവറെയും അറസ്റ്റ് ചെയ്തു. ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനടക്കമുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

Top