25കാരിയ്ക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തി: 3 പേര്‍ അറസ്റ്റിൽ

അഹമ്മദാബാദ്: യുവതിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റിൽ. മൂന്നു പേര്‍ ചേര്‍ന്ന് 25കാരിയ്ക്ക് മയക്കുമരുന്ന്നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

അഹമ്മദാബാദ് ഓള്‍ഡ് സിറ്റിയ്ക്ക് സമീപത്തു നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 17നു കണ്ടെത്തിയ മൃതദേഹത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തിയതോടെയാണ് മരിച്ചത് ആരെന്ന കാര്യത്തിൽ പൊലീസിനു വ്യക്തത വന്നത്.

യുവതി പലതവണ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. യുവതിയുടെ തലയിലും സ്വകാര്യഭാഗങ്ങളിലും പരിക്കുണ്ടെന്നും ഈ പരിക്കുകളാണ് മരണത്തിന് കാരണമായിട്ടുള്ളതെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

Top