drugs worth 10000 crore seized in rajasthan

ജയ്പൂര്‍: രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. നാര്‍കോട്ടിക് വകുപ്പ്, ബി.എസ്.എഫ്, റവന്യു ഇന്റലിജന്‍സ് ഡയക്ടറേറ്റ് എന്നിവര്‍ ചേര്‍ന്ന് 25 ടണ്‍ അനധികൃത എഫിഡ്രൈന്‍ പൗഡര്‍ പിടിച്ചെടുത്തു.

പതിനായിരം കോടി വിലമതിക്കുന്ന മരുന്നു ഉദയ്പൂരിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ നിന്നും ഉദയ്പൂരിലും രാജ്‌സമണ്ഡിലുമുള്ള രണ്ടു ഗോഡൗണുകളില്‍ നിന്നുമാണ് കണ്ടെത്തിയത്. കഴിഞ്ഞാഴ്ചയാണ് ഫാക്ടറിയും ഗോഡൗണുകളും പിടിച്ചെടുത്തത്.

ദുബായില്‍ പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുകാരന്‍ സുബാഷ് ദുബാനിയുടെ അന്തരവന്‍ രവി ദുബാനിയെന്ന ആളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറി.

വന്‍ ശൃംഖയിലൂടെയാണ് മയക്കുമരുന്ന് വിതരണം നടത്തുന്നത്. മുംബയ് വിമാനത്താവളത്തില്‍ നിന്നും ഇന്നലെ സുബാഷിനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തിരുന്നു.

Top