ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം; ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് വിലക്ക്

ലണ്ടന്‍:ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന് വിലക്ക്. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് 21 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പിനായുള്ള 15 അംഗ പ്രാഥമിക ടീമില്‍ ഇടംപിടിച്ചിരുന്ന താരം ഉത്തേജകമരുന്ന് പരിശോധനയില്‍ രണ്ടാം തവണയും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് താരത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് സൂചന. ഇംഗ്ലീഷ് സഹതാരം ബെന്‍ സ്റ്റോക്‌സുമായി നടന്ന പ്രശ്‌നത്തന്റെ പേരില്‍ മുമ്പ് ഹെയ്ല്‍സ് വിലക്ക് നേരിട്ടിരുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിലക്കിനൊപ്പം താരം വാര്‍ഷിക പ്രതിഫലത്തിന്റെ അഞ്ച് ശതമാനം പിഴയും അടക്കണമെന്നാണ് നിര്‍ദേശം.

നേരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട രണ്ട് പ്രധാന ഇംഗ്ലീഷ് താരങ്ങള്‍ക്ക് പരിക്കേറ്റ കാര്യവും പുറത്ത് വന്നിരുന്നു. ഓപ്പണര്‍ ജാസന്‍ റോയ്ക്കും ജോ ഡെന്‍ലിക്കുമാണ് പരിക്കേറ്റത്. ലോക കപ്പ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് റോയ്.

Top