കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി

കൊച്ചി:പെരുമ്പാവൂരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂര്‍ അറക്കപ്പടിയിലാണ് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന റൂമില്‍ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളായ നെവിന്‍ മാത്യൂ,റിച്ചു റെജി, എല്‍ബിന്‍ മാത്യു എന്നിവരാണ് പിടിയിലായത്.

ലഹരി മരുന്നിനെ കുറിച്ച് ലഭിച്ച സൂചനയെ തുടര്‍ന്നാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top