മയക്കുമരുന്ന് ഉപഭോഗം ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ ഒരുങ്ങുന്നുവെന്ന് സിക്കിം മുഖ്യമന്ത്രി

ഗാംഗ്‌ടോക്ക്: മയക്കുമരുന്ന് ഉപഭോഗം ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് സിക്കിം മുഖ്യമന്ത്രി പവന്‍ ചാംലിംഗ്.

മയക്കുമരുന്ന് ഉപയോഗത്തെ ഒരു രോഗമായി കാണുമെന്നും അതോടൊപ്പം യുവാക്കളിലെ മയക്കുമരുന്ന് ഉപഭോഗത്തിന് എതിരെ ക്യാമ്പെയ്ന്‍ നടത്താന്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ സിക്കിമിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെയുള്ള നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിക്കിമിലെ നിലവിലെ നിയമപ്രകാരം മയക്കുമരുന്ന് ഉപഭോഗത്തിന് ആറ് മാസം വരെ തടവും ഇരുപതിനായിരം രൂപ വരെ പിഴയും ലഭിക്കുന്നതാണ്.

Top