ബോളിവുഡ് പാര്‍ട്ടികളില്‍ ലഹരിമരുന്ന് വ്യാപകം: എന്‍സിബി

 

ബോളിവുഡ് പാര്‍ട്ടികളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമെന്ന് വെളിപ്പെടുത്തി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി). ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നു കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് എന്‍സിബി അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പിആര്‍ പ്രവര്‍ത്തകരാണ് താരങ്ങള്‍ ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നത്. നടിമാരെ ചെയ്തു. ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എയിംസിന്‌റെ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിബിഐയ്ക്ക് സമര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവിച്ച സമയം രേഖപ്പെടുത്താത്തതും പോസ്റ്റ്‌മോര്‍ട്ടം തിയറ്ററിലെ വെളിച്ചക്കുറവും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്.

Top