കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് ശേഖരവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് ശേഖരവുമായി ഒരാളെ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശിയായ ഇബ്രാഹിം ഷെരീഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു കിലോ വീതം ഹാഷിഷ് ഓയിലും മെതാംഫെറ്റമീനുമാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് മെതാംഫെറ്റമീന്‍ പിടികൂടുന്നത്. വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വരികയാണ്.

Top