കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികളില്‍ റെയ്ഡ്: ലഹരി മരുന്നുമായി നിരവധി പേര്‍ പിടിയില്‍

കൊച്ചി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നിന്ന് വന്‍തോതില്‍ ലഹരി മരുന്ന് പടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റേവ് ഡിജെ പാര്‍ട്ടികളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എല്‍എസ്ഡിയും എംഡിഎംഎയും ഉള്‍പ്പെടെ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേരാണ് പിടിയിലായത്.

നഗരത്തിലെ ന്യൂഇയര്‍ ഡിജെ പാര്‍ട്ടികളിലേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ എത്തുമെന്ന് സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

മുളവുകാട്ടുള്ള ഹോട്ടലില്‍ സംഘടിപ്പിച്ച പുതുവത്സര ഡിജെ പാര്‍ട്ടിയില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളുമായി തൃശൂര്‍ തൊയക്കാവ് സ്വദേശി ഷൈന്‍ സക്കറിയ (34), എളമക്കരയില്‍ സംഘടിപ്പിച്ച രഹസ്യ റേവ് പാര്‍ട്ടിയില്‍നിന്ന് എംഡിഎംഎയുമായി വയനാട് അമ്പലക്കാട് സ്വദേശി ഷഫീക്ക് (21), മരടിലുള്ള ഹോട്ടിലിന്റെ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളുമായി വയനാട് സ്വദേശി മുഹമ്മദ് അഫ്സല്‍ (21) കഞ്ചാവും മറ്റ് ലഹരിമരുന്നുകളുമായി കണ്ണമാലി കണ്ടക്കടവ് സ്വദേശി രാഹുല്‍ (22), ആലുവ മുപ്പത്തടം സ്വദേശി ശരത്ത് (27), വെണ്ണല സ്വദേശി ഷിജിന്‍ (22), തൃശൂര്‍ സ്വദേശികളായ സുജിത്ത് (23) സഞ്ജയ്സഞ്ജു (22), മിഥുന്‍ (25), കോഴിക്കോട് പയ്യോളി സ്വദേശി റഷീദ് (24), കൊച്ചി സ്വദേശികളായ ഷുഹൈബ് (25), സിജിന്‍ (22) എന്നിവരാണ് പിടിയിലായത്.

Top