മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

DRUGS

കല്‍പ്പറ്റ: കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും ലഹരി കടത്തുകള്‍ വര്‍ധിക്കുന്നു. ഇപ്പോഴിതാ വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

സംഭവത്തില്‍ കൊടുവള്ളി വെണ്ണക്കാട് സ്വദേശി സലീമിനെ അറസ്റ്റ് ചെയ്തു.

കെ.എല്‍.57 ഡി 3542 എന്ന ചരക്കുലോറിയില്‍ കടത്തുകയായിരുന്ന 15000 ഹാന്‍സ് പാക്കറ്റുകളാണ് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പിടികൂടിയത്.

Top