കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട, ഒരു കോടിയുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ മയക്കുമരുന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി.

വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് 18 കിലോ എഫ്രിഡിനും 600 ഗ്രാം എന്‍അസൈറ്റല്‍ അന്ത്രാനിലിക് ആസിഡുമാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ സോണല്‍ യൂണിറ്റിന്റെ നിര്‍ദേശപ്രകാരം കൊച്ചി സബ്സോണ്‍ ഉദ്യോഗസ്ഥര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തി പരിശോധന നടത്തുകയായിരുന്നു. ചായ എടുക്കാനുപയോഗിക്കുന്ന സമോവറിലാക്കി മയക്കുമരുന്നാണ് മലേഷ്യക്കു കടത്താനായിരുന്നു ശ്രമം. ഇത്തരത്തില്‍ പത്ത് സമോവറുകളാണ് പിടിച്ചെടുത്തത്.

Top