നെടുമ്പാശേരിയില്‍ നിന്നും 25 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 25 കോടിയോളം രൂപ വില വരുന്ന അഞ്ച് കിലോ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്.നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

മയക്കുമരുന്ന് വിദേശത്തുനിന്നും കടത്തിയ ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയും പിടിയിലായിട്ടുണ്ട്. ബ്രസീലിലെ സാവോപോളയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് യുവതി ഇവിടെ എത്തിയത്.

ഹെറോയിന്‍ അടങ്ങിയ ബാഗ് കൈപ്പറ്റാനുള്ള ആളിനെ കാത്തിരിക്കുമ്പോഴാണ് യുവതി പിടിയിലാകുന്നത്. ഇവര്‍ മയക്കുമരുന്ന് കടത്തു സംഘത്തിലെ കാരിയര്‍ മാത്രമാണെന്നാണ് വിവരം. സംഘത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Top