വാളയാറില്‍ 35 കോടിയുടെ മയക്കുമരുന്ന് വേട്ട ; തൃശൂര്‍ സ്വദേശി പിടിയില്‍

HASHISH-OIL

പാലക്കാട് : വാളയാറില്‍ കോടികള്‍ വിലമതിക്കുന്ന മയക്ക് മരുന്ന് പിടിച്ചെടുത്തു. തൃശൂര്‍ സ്വദേശിയായ രാജേഷിന്റെ കയ്യില്‍ നിന്നുമാണ് 35 കോടി രൂപയോളം വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ വിവിധ സ്ഥലങ്ങളില്‍ 35 പാക്കറ്റുകളിലായി ഒളിപ്പിച്ച് വെച്ച ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. മയക്ക് മരുന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. രാജേഷിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

Top