കേരളത്തിലേക്ക് ലഹരിക്കടത്ത്; സംഘത്തലവന്‍ അറസ്റ്റില്‍

കോഴിക്കോട്: കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തലവന്‍ അറസ്റ്റില്‍. ഗോവയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകള്‍ കൊറിയര്‍ മുഖേന അയച്ചിരുന്ന തൃശൂര്‍ സ്വദേശി സക്കീര്‍ ഹുസൈനാണ് (34) അറസ്റ്റിലായത്.

കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ച് ആണ് സക്കീറിനെ അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷത്തിലധികമായി ഗോവയില്‍ താമസിച്ച് മയക്കു മരുന്നുകളുടെ ഇടപാടുകള്‍ നടത്തി വരികയായിരുന്നു സക്കീര്‍ ഹുസൈന്‍. ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഇയാള്‍ എത്തിച്ചിരുന്നത്.

 

Top